ജോളിയുടെ കുടുംബം പരാതി നൽകി

At Malayalam
0 Min Read

കൊച്ചി കയർ ബോർഡിലെ ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ, ജോളിയുടെ കുടുംബം ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കയർ ബോർഡ് ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

കയർ ബോർഡിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ ബന്ധപ്പെട്ടവർ പ്രതികാരനടപടി സ്വീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിപുൽ ഗോയൽ, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാർ, അബ്രഹാം സിയു എന്നിവർക്കെതിരെയാണ് കുടുംബം ചീഫ് സെക്രട്ടറിക്കു പരാതി നൽകിയിരിക്കുന്നത്.

Share This Article
Leave a comment