പൊതുവഴിയിൽ സ്റ്റേജ് : ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

At Malayalam
1 Min Read

പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിൽ വഴി തടഞ്ഞു നടത്തിയ രാഷ്‌ട്രീയ പരിപാടികളുടെ പേരിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഓർമ്മിപ്പിച്ചു. അനുമതിയില്ലാതെയാണ് പൊതുജനങ്ങള്‍ക്ക് നടക്കാനുള്ള വഴിയില്‍ സ്റ്റേജ് കെട്ടുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല. സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്. നിയമ ലംഘനം നടത്തുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലത്തില്‍ തൃപ്‌തിയില്ലെന്നും നിരുപാധികം മാപ്പപേക്ഷ നല്‍കിയതുകൊണ്ട് മാത്രമായില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി, പൊലീസുദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ അധിക സത്യവാങ്മൂലം നൽകണം. എതിര്‍കക്ഷികളായ രാഷ്‌ട്രീയ നേതാക്കളും വ്യക്തിഗത സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നൽകി. രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തുടര്‍ന്ന് ഹാജരാകുന്നത് ഹൈക്കോടതി ഒഴിവാക്കുകയും ചെയ്തു.

Share This Article
Leave a comment