ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ എബോള കേസുകൾ വർധിക്കുന്നു. ഇതുവരെ 9 കേസുകളാണ് സ്ഥിരീകരിച്ചത്. 265 പേർ ക്വാറന്റൈനിൽ നിരീക്ഷണത്തിലാണ്. ജനുവരി 30നാണ് രാജ്യത്ത് എബോള രോഗബാധ റിപ്പോർട്ട് ചെയ്തത്. മുലാഗോ റഫറൽ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. പനിയെത്തുടർന്ന് വിവിധ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അന്നുതന്നെ അറിയിച്ചിരുന്നു. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
തലവേദന, രക്തം ഛർദ്ദി, പേശി വേദന, രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ. 2022ലാണ് ഉഗാണ്ടയിൽ അവസാനമായി എബോള പടർന്നു പിടിച്ചത്. 143 പേർക്ക് അന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. അതിൽ 55 പേർ മരിച്ചു. മരിച്ചവരിൽ ആറ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു