വന്യജീവികൾക്ക്‌ ജലവും ഭക്ഷണവും ഉറപ്പാക്കും : എ കെ ശശീന്ദ്രൻ

At Malayalam
1 Min Read

വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് ജലവും ഭക്ഷണവും ഉറപ്പാക്കാൻ ‘മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ’ പദ്ധതി ആരംഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. ഇതിന്റെ ഭാഗമായി കുളങ്ങളും ജലസംഭരണികളും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കും. കാടിനുള്ളിൽ അധിനിവേശ കളസസ്യങ്ങളെ ഉന്മൂലനം ചെയ്തും ഫലവൃക്ഷങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും വന്യമൃഗങ്ങളെ വനാന്തരങ്ങളിൽ തന്നെ നിലനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് നിലവിൽ 273 പഞ്ചായത്തുകളെ വന്യജീവി സംഘർഷബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ മരിച്ചത് അഞ്ചുപേരാണ്‌. 2020 മുതൽ 2025 ജനുവരി വരെയുള്ള കണക്കാണിത്. ഓരോ വർഷവും ഒരു മരണം റിപ്പോർട്ട്‌ ചെയ്തു. വന്യജീവി ആക്രമണങ്ങൾ സ്ഥിരമാകുന്ന സാഹചര്യത്തിൽ ഇരയാകുന്നവർക്കുള്ള സർക്കാർ ധനസഹായം പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ഷൂട്ടർമാരുടെ പാനൽ തയാർ ജനവാസ മേഖലകളിൽ മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകാരികളായ കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന് ഡിവിഷൻ, സർക്കിൾ തലങ്ങളിൽ അംഗീകൃത ഷൂട്ടർമാരുടെ പാനൽ തയ്യാറാക്കി.

Share This Article
Leave a comment