അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ കേന്ദ്ര സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൈയും കാലും വിലങ്ങ് അണിയിച്ചാണ് ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത്.
ലോകത്തിലെ ചെറിയ രാജ്യങ്ങൾ അമേരിക്കയുടെ ഹീനമായ ഈ നടപടിയെ എതിർത്തു. ഇന്ത്യ മാത്രമാണ് ഇതിനെതിരെ ഒരക്ഷരം മിണ്ടാഞ്ഞതും ഒന്നും ചെയ്യാതിരുന്നതും. ഇന്ത്യൻ വിദേശകാര്യ മന്ത്രി അടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.