തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രി ജംഗ്ഷനിൽ വഞ്ചിയൂർ റോഡിലേക്കുളള പുതുതായി സ്ഥാപിച്ച വാട്ടർ അതോറിറ്റി പൈപ്പ് ലൈനിൽ ഇന്റർ കണക്ഷൻ ജോലികൾ നടത്തുന്നതിനാൽ ഫെബ്രുവരി 15 രാത്രി എട്ടു മണി മുതൽ പിറ്റേ ദിവസം രാത്രി എട്ടു മണി വരെ, എ കെ ജി സെന്ററിനു സമീപപ്രദേശങ്ങൾ, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ പരിസര പ്രദേശങ്ങൾ , തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, മൂലവിളാകം, പാൽക്കുളങ്ങര, പേട്ട, ആനയറ, ചാക്ക, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.