38-ാമത് ദേശീയ ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടി കേരളം. ഒരു സ്വർണം രണ്ട് വെള്ളി മൂന്ന് വെങ്കലം ഉൾപ്പടെ അഞ്ചുമെഡലുകളാണ് കേരളത്തിന് ഇന്ന്. ഡെക്കാത്തലണിൽ കേരളത്തിന്റെ എൻ തൗഫീഖാണ് സ്വർണം നേടിയത്.
വനിതകളുടെ ലോങ് ജമ്പിലും 4×100 വനിതാ റിലേയിലുമാണ് വെള്ളി നേട്ടം. ലോങ് ജമ്പിൽ സാന്ദ്ര ബാബവാണ് വെള്ളി കരസ്ഥമാക്കിയത്. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ ടി എസ് മനുവും പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലാസാനും വെങ്കലവും സ്വന്തമാക്കി.
ഇതോടെ 12 സ്വർണവും 17 വെങ്കലവും 11വെള്ളി മെഡലുകളും നേടി കേരളം എട്ടാം സ്ഥാനത്താണ്.