ഡെൽഹിയിലെ മിന്നും വിജയത്തിനു പിന്നാലെ കോൺഗ്രസിനെ കണക്കിനു കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനൊപ്പം കൂടിയവരെല്ലാം എന്നും പരാജയപ്പെട്ടിട്ടേ ഉള്ളുവെന്നും കോൺഗ്രസ് നേതാക്കൾ പരാജയത്തിൻ്റെ ഗോൾഡ് മെഡൽ അണിഞ്ഞാണ് നടക്കുന്നതെന്നും മോദി പരിഹസിച്ചു. വട്ട പൂജ്യം നേടുന്നതിൽ കോൺഗ്രസ് ഹാട്രിക് നേടിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
സഖ്യകക്ഷികളുടെ വോട്ടുകൾ കൂടി എങ്ങനെ കവരാം എന്നതിലാണ് കോൺഗ്രസ് നേതാക്കൻമാർ ഗവേഷണം നടത്തുന്നതെന്നും മോദി കളിയാക്കി. അർബൻ നക്സലുകളുടെ ശരീരഭാഷയും സംസ്കാരവുമാണ് കോൺഗ്രസിൻ്റേയും എ എ പി യുടെയും നേതാക്കൾക്കുള്ളതെന്നും മോദി വിമർശിച്ചു. അതേ സമയം പാർട്ടിക്കുണ്ടായ തോൽവി അംഗീകരിക്കുന്നതായും ഡെൽഹിയിലെ ജനങ്ങൾക്കൊപ്പം എന്നും നിൽക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ എഴുതി. എന്നാൽ എ എ സി യുടേയോ അരവിന്ദ് കെജ്രിവാളിൻ്റെയോ പ്രതികരണമൊന്നും പുറത്തു വന്നിട്ടുമില്ല.