ഡെൽഹിയിൽ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവം. ബി ജെ പി യുടെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അരവിന്ദ് കെജ്രിവാളിനെ ന്യൂഡെൽഹിയിൽ തോൽപ്പിച്ച പർവേഷ് വർമ്മ, ബി ജെ പി യുടെ വനിതാ നേതാവായ ശിഖ റായ്, നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിൽ ഉള്ളത്.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ , ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ഇന്നലെ യോഗം ചേർന്നിരുന്നു. ഏതായാലും പ്രധാനമന്ത്രി വിദേശ പര്യടനത്തിനു പോകുന്നതിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം മടങ്ങി വന്ന ശേഷം സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നുമാണ് ബി ജെ പി യുടെ ഉന്നതനായ ഒരു നേതാവ് ഡെൽഹിയിൽ പറഞ്ഞത്