അനധികൃതമായി കേരളത്തിൽ താമസിച്ചു വന്ന ബംഗ്ലാദേശ് സ്വദേശികളായ കുടുംബത്തെ പൊലിസ് പിടികൂടി. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറൽ പൊലിസ് നടത്തിയ പരിശോധനയിലാണ് ഞാറയ്ക്കലിൽ സ്വന്തമായി ഭൂമി വാങ്ങി വീടുണ്ടാക്കി താമസിച്ചു വന്ന ബംഗ്ലാദേശി കുടുംബം പിടിയിലായത്. ഭാര്യയും ഭർത്താവും മൂന്നു കുട്ടികളും അടങ്ങിയ കുടുംബമാണ് റിമാൻഡിലായത്. കുട്ടികളെ ഷെൽട്ടർ ഹോമിലേക്കു മാറ്റിയിട്ടുണ്ട്.
ഇതോടെ എറണാകുളം ജില്ലയിൽ പിടിയിലായ ബംഗ്ലാദേശികളുടെ എണ്ണം നാല്പതോളമായി. വ്യാജ ആധാർ, വോട്ടർ കാർഡ്, ജനന രേഖകൾ തുടങ്ങിയവ ഉണ്ടാക്കിയാണ് ഇവർ കേരളത്തിൽ എത്തി സ്വന്തമായി വസ്തു വാങ്ങി താമസം തുടങ്ങിയത്. അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പൊലിസ് അറിയിച്ചു.