നവീൻ ബാബു കേസ് , അഭിഭാഷകനെ മാറ്റി കുടുംബം

At Malayalam
1 Min Read

കണ്ണൂർ മുൻ എ ഡി എം നവീൻ ബാബു കേസിൽ തങ്ങളുടെ അഭിഭാഷകനെ മാറ്റിയതായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ. കേസിൽ തങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് അഭിഭാഷകൻ ചെയ്തതെന്നും മഞ്ജുഷ പറഞ്ഞു. കേസിൽ, അഭിഭാഷകനായ ശ്രീകുമാർ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത് തങ്ങളുടെ അറിവോടെയല്ലായിരുന്നു. ശ്രീകുമാറുമായുള്ള വക്കാലത്ത് അവസാനിപ്പിച്ചതായും മഞ്ജുഷ പറഞ്ഞു.

കേസിൽ അഭിഭാഷകനായ ശ്രീകുമാർ സ്വീകരിച്ച പല നടപടികളും തങ്ങളുടെ കുടുംബത്തിൻ്റെ അറിവോ സമ്മതമോ കൂടിയുള്ളതല്ല. സി ബി ഐ അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണമായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. സർക്കാർ ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഈ അന്വേഷണത്തിൽ നവീൻ്റെ കുടുംബത്തിനു താല്പര്യമില്ലന്നും മഞ്ജുഷ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അഭിഭാഷകനുമായുള്ള വക്കാലത്ത് അവസാനിപ്പിച്ചത്.

Share This Article
Leave a comment