തമിഴ് സിനിമാ സീരിയൽ നടൻ സുബ്രഹ്മണി നിര്യാതനായി. മൂന്നാറിലെ സി പി എം ൻ്റെ സജീവ പ്രവർത്തകനുമാണ്. 57 വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. സി പി എം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് അദ്ദേഹം മരിച്ചത്. കുംകി, കഴുക്, മൈന തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ സുബ്രഹ്മണി അഭിനയിച്ചിട്ടുണ്ട്.
അടിമാലിയിൽ വച്ചു കുഴഞ്ഞുവീണ സുബ്രഹ്മണിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാറിൽ ചിത്രീകരിച്ചിട്ടുള്ള നിരവധി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. മൂന്നാർ ഇക്കാ നഗറിലാണ് താമസം.