അമേരിക്കയിൽ നിന്നും കുടിയേറ്റക്കാരെ ബന്ധനസ്ഥരാക്കി ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട വിഷയത്തിൽ വിവാദം കത്തി നിൽക്കേ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കഴിഞ്ഞ ആറു വർഷമായി അവിടെ തങ്ങുന്ന കുടുംബവും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെട്ടതായി പറയുന്നു. എന്നാൽ കൂടുതൽ പേരും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അമേരിക്കയിലേക്കു കടന്നു കയറിയവരാണന്നും വിവരമുണ്ട്. പതിനഞ്ചോളം രാജ്യങ്ങൾ കടന്ന് അമേരിക്കയിൽ എത്തിയവരും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇതേ സമയം, അനധികൃത കുടിയേറ്റക്കാരുമായി ഇനി വിമാനങ്ങൾ ഇന്ത്യയിലേക്കു വരില്ല എന്നാണ് അധികൃതർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള ചർച്ചകൾക്കു ശേഷം മാത്രമേ കൂടുതൽ നടപടികൾ എന്തെങ്കിലും സ്വീകരിക്കുകയുള്ളു എന്നും പറയപ്പെടുന്നു. വിമാനത്തിനുള്ളിലും തങ്ങളെ വിലങ്ങിട്ടു തന്നെയാണ് കൊണ്ടുവന്നതെന്ന് തിരികെ എത്തിയവരിലുള്ള ചില സ്ത്രീകളും പറയുന്നു.