സ്വീഡനിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെടിവെപ്പ് നടന്നതിനെ തുടർന്നുണ്ടായ പരിശോധനയിൽ നിരവധി റൈഫിളുകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിനു പിന്നിൽ റിക്കാർഡ് ആൻഡേഴ്സൺ എന്ന മുപ്പത്തിയഞ്ച് വയസുകാരനാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സ്കൂളിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോംഗ് ഗൺസ്, റൈഫിളുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ലൈസൻസുള്ള തോക്കുകളാണ്കു ലഭിച്ചതെന്നും അവയ്ക്ക് കുറ്റവാളിയുമായി ബന്ധമുണ്ടാകാം എന്നുമാണ് പൊലീസിന്റെ നിഗമനം.
സ്വീഡനിലെ ഒറെബ്രോ നഗരത്തിലെ മുതിർന്നവർക്കായുള്ള വിദ്യാഭ്യാസ കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. വെടിവെപ്പിനെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല, കുറ്റവാളി ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രണമത്തിന് തീവ്രവാദപ്രവർത്തനവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്ന് അധികൃതർ പറഞ്ഞു. സ്വീഡനിൽ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണ് സ്വീഡനിൽ സ്കൂളുകളിൽ സമീപ വർഷങ്ങളിലായി ഇത്തരത്തിൽ നിരവധി ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. കത്തിക്കുത്തിലും മറ്റ് ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലും നിരവധി ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.