പീഡനശ്രമത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. രണ്ടും മൂന്നും പ്രതികളായ റിയാസ്, സുരേഷ് എന്നിവരാണ് താമരശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. സംഭവശേഷം ഇരുവരും ഒളിവിലായിരുന്നു.ഒന്നാം പ്രതി ഹോട്ടലുടമ ദേവദാസിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു.
മുക്കം നഗരസഭയിലെ മാമ്പറ്റയിലാണ് പയ്യന്നൂർ സ്വദേശിയായ യുവതി താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും ചാടിയത്. കീഴടങ്ങിയ കൂട്ടുപ്രതികളിൽ ഒരാൾ ഹോട്ടൽ ജീവനക്കാരനും മറ്റൊരാൾ ഹോട്ടൽ ഉടമയുടെ സഹായിയുമാണ്.
മാമ്പറ്റയിൽ പുതുതായി ആരംഭിച്ച “സങ്കേതം ”ഹോട്ടലിലെ ജീവനക്കാരി ശനിയാഴ്ച രാത്രി 11 ഓടെയാണ് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. വാരിയെല്ലിന് പരിക്കേറ്റ യുവതി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമയുടെ പീഡനശ്രമത്തെ തുടർന്നാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരു ന്നു. ഇതിന്റെ അടിസ്ഥാനത്തി ലാണ് മൂന്ന് പേർക്കെതിരെ മുക്കം പൊലീസ് കേസ് എടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം യുവതി യുടെ ബന്ധുക്കൾ പുറത്തു വിട്ടിരുന്നു.