എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി വഴി റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 14 രാവിലെ 11 മണിക്ക് വാക്ക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും റേഡിയോളജി അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സിൽ ഉള്ള പോസ്റ്റ് എം എസ് സി ഡിപ്ലോമയും റേഡിയേഷൻ തെറാപ്പി യൂണിറ്റിലെ 12 മാസ ഇന്റേൺഷിപ്പുമാണ് ആവശ്യമായ യോഗ്യത.
ഫിസിക്സ് മുഖ്യ വിഷയമായ ബിരുദവും റേഡിയോളജി അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സിലെ പി ജി യും റേഡിയേഷൻ തെറാപ്പി യൂണിറ്റിലെ 12 മാസ ഇന്റേൺഷിപ്പും യോഗ്യതയായി പരിഗണിക്കും. ഇവർക്ക് റേഡിയോളജിക്കൽ സേഫ്റ്റി ഓഫീസറായി പ്രവർത്തിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ഉണ്ടായിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2386000.