തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 7 ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖംനടത്തുന്നു. ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഫീൽഡ് ഡെവലപ്മെന്റ് ഓഫീസർ എന്നീ തസ്തികകളിൽ പ്ലസ് ടുവും അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, ഇന്റേണൽ ഓഡിറ്റർ എന്നീ തസ്തികകളിൽ ബിരുദാനന്തരബിരുദവും ഓട്ടോമൊബൈൽ ഫാക്കൽറ്റി തസ്തികയിൽ ബി ടെകും (ഓട്ടോമൊബൈൽ / മെക്കാനിക്കൽ) ആണ് യോഗ്യത.
പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്:- 0471-2992609, 8921916220.