വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ പൊലിസ്, ദമ്പതികളെ ഉൾപ്പെടെ മർദിച്ചതായി പരാതി. ഇന്നലെ രാത്രി പത്തനംതിട്ടയിൽ വിവാഹത്തോടനുബന്ധിച്ചു നടന്ന ചടങ്ങു കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികളാണ് തങ്ങളെ പൊലിസ് അകാരണമായി മർദിച്ചെന്ന പരാതിയുമായി എത്തിയിരിക്കുന്നത്. മർദനത്തിൽ പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ചടങ്ങുകൾ കഴിഞ്ഞ് ഒരു ട്രാവലറിൽ മടങ്ങിയ 20 അംഗം സംഘം രാത്രി 11 മണിയോടെ വിശ്രമത്തിനായി പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാൻ്റിനു സമീപം വാഹനം നിർത്തിയിട്ട ശേഷം പുറത്തിറങ്ങി നിൽക്കുകയായിരുന്നു. അപ്പോൾ പൊലിസെത്തി അകാരണമായി തങ്ങളെ മർദിക്കുകയായിരുന്നു എന്നാണ് പരാതിക്കാർ പറയുന്നത്. ഉയർന്ന പൊലിസ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടുണ്ടന്ന് ചികിത്സയിൽ തുടരുന്നവർ അറിയിച്ചു.