ബജറ്റിൽ വിഴിഞ്ഞവും വയനാടും

At Malayalam
0 Min Read

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും ധനമന്ത്രി. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി വിവിധ മാധ്യമങ്ങൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ധനമന്ത്രി ആവർത്തിക്കുന്നുണ്ട്.

കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലുണ്ടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കിഫ്ബി റോഡിനു ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട് എന്നത് സത്യമാണ്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും മന്ത്രി മിക്ക അഭിമുഖങ്ങളിലും ആവർത്തിച്ചു പറഞ്ഞു.

Share This Article
Leave a comment