കേന്ദ്രത്തിന് കേരളത്തോട് എന്തുമാകാമെന്ന ധാർഷ്ട്യം, ചിലർ പറയുന്നത് വികട ന്യായങ്ങൾ

At Malayalam
1 Min Read

കേരളത്തിനോട് എന്തുമാകാം എന്ന ഭാവമാണ് കേന്ദ്രത്തിലെ ബി ജെ പി സർക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന യാതൊരു പരിഗണനയും കേന്ദ്രം കാണിക്കുന്നില്ല, അർഹമായതൊന്നും നൽകുന്നുമില്ല. വന്യജീവികൾ നാട്ടിലിറങ്ങുന്നതു തടയേണ്ടതുണ്ട്. അതിന് എത്ര തവണ സഹായം ചോദിച്ചു, കേട്ട ഭാവമില്ല. സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ കേന്ദ്ര ബജറ്റിലും കേരളം പ്രതീക്ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. എയിംസ് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമെത്രയായി ?. ബന്ധപ്പെട്ടവർക്ക് ഒരു മറുപടിയും പറയാൻ കഴിയുന്നില്ല. കേരളത്തിൻ്റെ ഭാഗമായി നിന്ന് അവകാശങ്ങൾ ചോദിക്കേണ്ട ചിലരുണ്ട്. അവരാകട്ടെ വികട ന്യായങ്ങളും പറഞ്ഞു നടപ്പാണ്. കേന്ദ്രമന്ത്രി ജോർജു കുര്യൻ്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ പേരുപോലും പറഞ്ഞില്ല. കനത്ത പ്രകൃതി ദുരന്തത്തെ അതിജീവിച്ച വയനാടിന് സഹായം എന്നത് ചോദിയ്ക്കാതെ നൽകേണ്ടതാണ്. ബജറ്റിൽ വയനാട് എന്നൊരു വാക്കും ധനമന്ത്രി ഉരിയാടിയിട്ടില്ല. ഇതിനെല്ലാമെതിരെ അതിശക്തമായ പ്രതിഷേധം രൂപപ്പെട്ടുവരേണ്ടതുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Article
Leave a comment