ചിലർ ആക്ഷേപം പറഞ്ഞു നടക്കുന്നെന്ന് കെ സുരേന്ദ്രൻ

At Malayalam
0 Min Read

കേന്ദ്ര ബജറ്റു വന്ന ശേഷം കേരളത്തോട് കേന്ദ്ര അവഗണനയെന്ന് വ്യാപക രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നുവെന്നും ഇതു പൂർണമായും തെറ്റാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറയുന്നു. കണക്കുകൾ കള്ളം പറയില്ലന്നും സുരേന്ദ്രൻ.

കേന്ദ്രം കേരളത്തെ ബജറ്റിൽ കയ്യയച്ച് സഹായിച്ചിട്ടുണ്ട്. ഏതു വിഷയത്തിലായാലും കേന്ദ്രം കേരളത്തെ സഹായിച്ചിട്ടേയുള്ളു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിനു കേന്ദ്രത്തോട് ഉള്ള മനോഭാവം. കേന്ദ്ര അവഗണനയല്ല കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റിൻ്റെ പിടിപ്പുകേടാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു

Share This Article
Leave a comment