പാർട്ടിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം പോരെന്ന് സി പി എം ൻ്റെ കരട് രാഷ്ട്രീയ പ്രമേയം. പാർട്ടിയുടെ ഇരുപത്തിനാലാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. പാർട്ടിയുടെ ജനകീയ അടിത്തറയും തകർന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം അതാണ് കാണിക്കുന്നതെന്നും പ്രമേയം. പാർട്ടിയുടെ സ്വാധീനവും ശക്തിയും വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
പ്രായ പരിധിയുടെ കാര്യത്തിൽ ആർക്കെങ്കിലും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടോ എന്നത് പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്ത് തീരുമാനിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം 75 വയസ് എന്ന പ്രായപരിധിയിൽ ഇളവു ചെയ്യേണ്ടതുണ്ടോ എന്നതും പാർട്ടി കോൺഗ്രസിൽ തീരുമാനമാകുമെന്ന് കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. മധുരയിലാണ് സി പി എം പാർടി കോൺഗ്രസ് നടക്കുന്നത്.