തെലങ്കാനയിൽ ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിട്ടു. മന്ത്രി ഉത്തം കുമാർ റെഢിയാണ് കാബിനറ്റിൽ റിപ്പോർട്ട് സമർപ്പിച്ചത്. 2024 ഫെബ്രുവരിയിലാണ് സർവേയിക്ക് തെലങ്കാന മന്ത്രിസഭ അംഗീകാരം നൽകിയത്. നവംബർ- ഡിസംബർ മാസങ്ങളിലാണ് സർവേ നടന്നത്. പുറത്ത് വന്ന സെൻസസ് റിപ്പോർട്ട് പ്രകാരം തെലങ്കാനയിലെ ജനസംഖ്യയിൽ പകുതിയിലധികം പേരും പിന്നാക്ക വിഭാഗക്കാരാണ്. മുഴുവൻ ജനസംഖ്യയുടെ 56 ശതമാനം പിന്നാക്ക വിഭാഗക്കാരാണെന്നാണ് റിപ്പോർട്ട്. ജാതി സെൻസസ് റിപ്പോർട്ട് ചർച്ച ചെയ്യാൻ തെലങ്കാന സർക്കാർ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും.
കണക്കുകൾ
മുസ്ലിം ഇതര പിന്നാക്ക വിഭാഗം- 46.25 %
പിന്നാക്ക വിഭാഗം മുസ്ലിം- 10.08 %
പട്ടിക ജാതി- 61,84,319 (17.43%)
പട്ടിക വർഗം- 37,05,929 (10.45 %)
പിന്നാക്ക വിഭാഗം (മുസ്ലിം ഇതര)- 1,64,09,179- (46.25 %)
പിന്നാക്ക വിഭാഗ മുസ്ലിം- 35,76,588 (10.08 %)
പൊതു വിഭാഗം (മുസ്ലിം ഇതര)- 13.31%
ആകെ മുസ്ലിം- 12.56%
ആകെ പൊതു വിഭാഗം- 15.79%