കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ കഴിഞ്ഞ രാത്രി അതിക്രമം നടത്തിയത് ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനെ അടിച്ചു കൊന്നു. കോട്ടയം വെസ്റ്റ് പൊലിസ് സ്‌റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ ശ്യാം പ്രസാദാണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് ആണ് കൊലനടത്തിയത്.
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ജിബിൻ വൈകാതെ അക്രമം തുടങ്ങി. അവിടെ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്ന ശ്യാം പ്രസാദ് ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് പ്രകോപിതനായ ജിബിൻ ശ്യാമിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ ശ്യാം നിലത്തു കുഴഞ്ഞു വീണു. കണ്ടു നിന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. പ്രതിയായ ജിബിൻ ജോർജ് പൊലിസ് കസ്റ്റഡിയിലാണ്.