തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിലേക്ക് 730 രൂപ ദിവസവേതന നിരക്കിൽ ജോലിക്കു താല്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എൽ സി യും, ഐ ടി ഐ (ഇലക്ട്രിക്കൽ യോഗ്യത )യും അഞ്ചു വർഷത്തെ തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 5 ന് രാവിലെ 10 മണിക്ക് കോളജിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. 18 – 41 വയസാണ് പ്രായപരിധി. അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.