ബാലരാമപുരം കൊലപാതകം : ‘ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല’കൂടൂതൽ വിവരങ്ങൾ പുറത്ത്

At Malayalam
1 Min Read

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ കൂടൂതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ അമ്മാവൻ ഹരികുമാറിന്‌ കുട്ടികളെ ഇഷ്‌ടമായിരുന്നില്ലയെന്നും മുമ്പും ഇയാൾ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഇയാൾ ഉപദ്രവിച്ചിരുന്നതായി അമ്മ ശ്രീതു പറഞ്ഞു. ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായും ശ്രീതു മൊഴി നൽകി.

കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന്‌ ഹരികുമാർ വിശ്വസിച്ചിരുന്നു. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഇയാൾ കുട്ടിയെ എടുത്തെറിഞ്ഞെന്നും ശ്രീതു മൊഴി നൽകിയിട്ടുണ്ട്. ശേഷം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നും ശ്രീതു പൊലീസിനോട്‌ പറഞ്ഞു. ഫോണിലെ ചാറ്റുകൾ ഡിലീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. അത്‌ വീണ്ടെടുക്കാൻ വേണ്ടി ശ്രീതുവിന്റെയും ഹരികുമാറിന്റെയും ഫോൺ ശാസ്‌ത്രീയ പരിശോധനയ്ക്ക്‌ അയക്കും.

സംഭവത്തിൽ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. പ്രതി ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും കൊലപാതക കാരണം കണ്ടെത്താൻ കഴിയാത്തതിനാലാണ് തീരുമാനം. കോട്ടുകാൽകോണത്ത് രണ്ടുവയസുകാരിയെ കാണാനില്ലെന്നറിഞ്ഞ വിവരം അറിഞ്ഞാണ് രാവിലെ ആറോടെ ബാലരാമപുരം പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയത്. ഉടൻ തന്നെ നാട്ടുകാരും പൊലീസും അ​ഗ്നിരക്ഷാസേനയും ചേർന്ന് വീടും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി. രണ്ടര മണിക്കൂറിനകം ദേവേന്ദുവിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

ദേവേന്ദുവിനെ കാണാനില്ലെന്ന് മുത്തശ്ശി ശ്രീകലയാണ് രാവിലെ അഞ്ചരയ്ക്ക് അയൽവാസികളോട് പറഞ്ഞത്. വീടിന്റെ പരിസരത്തും റോ‌ഡിലും ആളൊഴിഞ്ഞ പറമ്പുകളിലും ടോർച്ചുമായി നാട്ടുകാരായിരുന്നു ആദ്യം തെരച്ചിൽ നടത്തിയത്. ദേവേന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യസംശയം. തുടർന്ന് പ്രദേശത്തെ സിസിടിവികളും വാഹനങ്ങളുമൊക്കെ പൊലീസ് പരിശോധിച്ചു.

- Advertisement -

സ്ഥലത്തെത്തിയ ഡിവൈഎസ്പി ഷാജിയാണ് കിണർ പരിശോധിക്കാൻ നിർദേശം നൽകിയത്. കിണറിൽ വിരിച്ചിരുന്ന വല ഒരു വശത്തേക്ക് നീങ്ങിക്കിടന്നതാണ് സംശയത്തിന് കാരണം. രാവിലെ എട്ടോടെ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി തെരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് ഇന്നലെ വ്യക്തമായിരുന്നു.

Share This Article
Leave a comment