നഴ്സ് : കരാർ നിയമനം നടത്തുന്നു

At Malayalam
1 Min Read

ദേശീയ ആരോഗ്യ ദൗത്യത്തിനു (എൻ എച്ച് എം) കീഴിൽ തൃശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ജെ പി എച്ച് എൻ / ആർ ബി എസ് കെ നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതകൾ : സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ പി എച്ച് എൻ ബിരുദവും കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ (പെർമനൻ്റ്).

പ്രായം 40 വയസ്സ് കവിയരുത്. ശമ്പളം: 17,000 രൂപ. അപേക്ഷ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ആരോഗ്യ കേരളം, ഒന്നാം നില, പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ട്, സ്വരാജ് റൗണ്ട് ഈസ്റ്റ്, തൃശൂർ എന്ന വിലാസത്തിൽ ലഭിക്കണം. വെബ്സൈറ്റ്: www.arogyakeralam.gov.in

Share This Article
Leave a comment