ഭക്ഷ്യധാന്യങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ കൈപ്പറ്റണം

At Malayalam
1 Min Read

 ജനുവരി മാസത്തെ ഭക്ഷ്യധാന്യങ്ങൾ രണ്ടു ദിവസത്തിനകം എല്ലാ റേഷൻ കാർഡുടമകളും കൈപ്പറ്റണമെന്ന് ഭക്ഷ്യവകുപ്പു മന്ത്രി ജി ആർ അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലും സ്‌റ്റോക്കുണ്ട്. റേഷൻകടകളിൽ സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള ചില വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ഈ മാസത്തെ റേഷൻ വിതരണത്തെ സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസർമാരുടെയും താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ ജനുവരിയിലെ റേഷൻ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. റേഷൻ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാൾ കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണത്തിന്റെ പ്രവർ…

Share This Article
Leave a comment