കൊട്ടാരക്കര സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസവേതന അടിസ്ഥാനത്തില്‍ ( പ്രതിദിനം 320 രൂപ നിരക്കിൽ ) നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് സമാന ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം.
കൊട്ടാരക്കര സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജനുവരി 29 ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ ബയോഡാറ്റായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ് : 9562965123.