വയനാട് ഡി സി സിയിൽ വൻ വാക്പോര്

At Malayalam
1 Min Read

വയനാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ തമ്മിൽ വൻ വാക്ക്പോര് നടന്നതായി റിപ്പോർട്ട്. മുൻ ഡി സി സി ട്രഷറർ എൻ എം വിജയന്‍റെയും മകൻ്റേയും മരണത്തിനു പിന്നാലെ ഉയർന്ന വൻ വിവാദത്തെ ചൊല്ലിയാണ് നേതാക്കൾ തമ്മിൽ വാക് പോര് ഉണ്ടായത് എന്നാണ് വിവരം.

മരണത്തിൽ ആരോപണം ഉയർന്ന ഡി സി സി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എം എൽ എയും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടതായാണ് വിവരം. വയനാട് ജില്ലയുടെ ചുമതലയുള്ള മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡി സി സി യോഗത്തിൽ പങ്കെടുത്തിരുന്നു. അവരുടെ വാക്കുകൾക്കു പോലും ചെവി കൊടുക്കാതെയാണ് കോൺഗ്രസ് പ്രവർത്തകരും ജില്ലാ നേതാക്കളും വാക്പോര് നടത്തിയത്.

Share This Article
Leave a comment