റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ വേദിയിൽ കുഴഞ്ഞുവീണു. കമീഷണർ തോംസൺ ജോസാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞു വീണത്.
സെൻട്രൽ സ്റ്റേഡിയത്തിൽ പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെയാണ് തോംസൺ കുഴഞ്ഞുവീണത്. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥരും കമീഷണറെ വേദിയിൽ നിന്ന് മാറ്റി പ്രാഥമിക ശുശ്രൂഷ നൽകി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കമീഷണർ വേദിയിൽ തിരിച്ചെത്തി.