സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിനിമാ നിർമാതാവ് ആന്റോ ജോസഫ് എന്നിവർക്കെതിരെ പോലീസ് കേസ്. നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊതുമധ്യത്തിൽ അപമാനിച്ചു എന്നാണ് പരാതി. സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും സാന്ദ്ര തോമസ്.
ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിലാണ് വൈരാഗ്യ നടപടിയെന്നും സാന്ദ്രാ തോമസ് പരാതിയിൽ പറയുന്നു. കേസിൽ നിർമാതാവ് ആന്റോ ജോസഫ് രണ്ടാം പ്രതിയാണ്. എറണാകുളം സെൻട്രൽ പോലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് സാന്ദ്ര തോമസിനെ നേരത്തെ പുറത്താക്കിയിരുന്നു.