‘ അധ്യാപകരും ജീവനക്കാരും ഇന്നത്തെ സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് സ്കൂളിന് അവധിയാണ് ‘ എന്ന് രക്ഷിതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിൽ സന്ദേശം നൽകി അനധികൃതമായി സ്കൂൾ പൂട്ടിയിട്ട ഹെഡ്മാസ്റ്ററെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻ്റു ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവൺമെൻ്റ് എൽ പി എസിലെ ഹെഡ് മാസ്റ്റർ ജിനിൽ ജോസിനെയാണ് സസ്പെൻ്റു ചെയ്തത്.
സ്കൂൾ തുറന്നിട്ടില്ലെന്നുള്ള വിവരം നാട്ടുകാർ വിളിച്ച് എ ഇ ഒയോട് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹമെത്തി സ്കൂൾ തുറക്കുകയായിരുന്നു. പ്രതിപക്ഷത്തുള്ള അധ്യാപക – സർവീസ് സംഘടനകളും സി പി ഐ യുടെ നേതൃത്വത്തിലുള്ള സംഘടനകളുമാണ് ഇന്നലെ പണിമുടക്കിയിരുന്നത്. പണിമുടക്കിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു.