പതിനൊന്ന് ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവു നടത്തി സ്വന്തം പേരിൽ എഴുതി എടുത്തു എന്ന പരാതിയിൽ മുൻ എം എൽ എ പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം വരുന്നു. ആലുവയിലാണ് ഇത്തരത്തിൽ അനധികൃതമായി അൻവർ ഭൂമി സ്വന്തമാക്കി എന്ന് വ്യവസായിയായ മുരുകേഷ് നരേന്ദ്രൻ എന്നയാൾ പരാതി നൽകിയിരിക്കുന്നത്. വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയ ശേഷം വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം നടത്തി നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ റിപ്പോർട്ടു നൽകാനാണ് വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.