ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

തിരുവന്തപുരം ജില്ലയിലെ അരുവിക്കര ഡാം മുതല്‍ കളക്കോട് വരെയുള്ള റോഡിന്റെ എഫ് ഡി ആര്‍ പ്രവൃത്തികൾ തുടങ്ങുന്നതിനാല്‍ ഇന്ന് (ജനുവരി 22) മുതല്‍ 10 ദിവസത്തേക്ക് അരുവിക്കര ഡാം മുതല്‍ കളക്കോട് വരെയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും.

അരുവിക്കര ഡാമില്‍ നിന്നു കളക്കോടിലേക്ക് പോകുന്ന വാഹനങ്ങളും കളക്കോട് നിന്ന് അരുവിക്കര ഡാം വരെ പോകുന്ന വാഹനങ്ങളും മുണ്ടേല – അരുവിക്കര – കളത്തറ വഴിയും മേപ്പാട്ടുമല – കുതിരകുളം വഴിയും തിരിച്ചുവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്.

Share This Article
Leave a comment