ധനകാര്യ മന്ത്രിയുടെ ഓഫീസ്‌21/01/2024, ചൊവ്വ

At Malayalam
1 Min Read

ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി കൂടി

ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകുന്നതിൻ്റെ ഭാഗമായാണ്‌ തുക അനുവദിച്ചത്‌. സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീട്‌ ഉറപ്പാക്കുന്ന ലൈഫ്‌ ഭവന പദ്ധതിക്ക്‌ ഇതുവരെ 5684 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്‌.

എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയാക്കി. 1,13,717 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്‌. 5,38,518 കുടുംബങ്ങൾക്കാണ്‌ ലൈഫ്‌ മിഷനിൽ വീട്‌ ഉറപ്പാക്കുന്നതന്നും മന്ത്രിയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

Share This Article
Leave a comment