കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ജി ആർ എഫ് ടി എച്ച് എസുകളിൽ കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി / കൗൺസിലിംഗ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ പി ജി അല്ലെങ്കിൽ എം എസ് ഡബ്ലുവും (മെഡിക്കൽ ആൻഡ് സൈക്കാട്രി) സർക്കാർ മേഖലയിൽ കൗൺസിലിംഗ് നടത്തിയുള്ള മൂന്നു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 25 – 45 വയസ്സ്.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് / മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. രണ്ടു ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന തരത്തിൽ ആണ് നിയമനം. സ്കൂൾ പ്രവർത്തി ദിനങ്ങളിലും സ്കൂൾ അവധി സമയത്തും ഓൺലൈൻ / ഭവന സന്ദർശനം / ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ സംഘടിപ്പിച്ച് കൗൺസിലിംഗ് നൽകുന്നതിന് കൗൺസിലർ തയ്യാറായിരിക്കണം.