ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂന്നുപേരെയാണ് ട്രെയിൻ തട്ടിയതെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും രവിയുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്.