കോഴിക്കോട് മയക്കുമരുന്ന് കച്ചവടക്കാരായ രണ്ടു പേരെ പൊലിസ് പിടി കൂടി. ആവശ്യക്കാർ അറിയിക്കുന്നതു പ്രകാരം മാളുകൾ, ടർഫുകൾ എന്നിവിടങ്ങളിൽ വച്ചു വരെ ഇവർ ലഹരി മരുന്നുകൾ കൈമാറിയിരുന്നു. കോഴിക്കോട് പള്ളിക്കണ്ടി മുഹമ്മദ് ഹാരിസ്, കൊത്തുകല്ല് സ്വദേശി ഹാഫിസ് റഹ്മാൻ എന്നീ യുവാക്കളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
യുവാക്കളുടെ കയ്യിൽ നിന്നും 16 ഗ്രാം എം ഡി എം എ പൊലിസ് കണ്ടെത്തി. ഇരുവരും നേരത്തേ തന്നെ ചില എക്സൈസ് കേസുകളിൽ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. യുവാക്കളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മറ്റാരൊക്കെ ഇതിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാൻ കഴിയൂ. കോഴിക്കോട് സിറ്റി ഡാൻസാഫ് ടീമും കസബ പൊലിസും ചേർന്നാണ് ഇവരെ പിടി കൂടിയത്.