ചെങ്ങന്നൂര്‍ സർക്കാർ ഐ ടി ഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് എന്ന ട്രേഡില്‍ ഒഴിവുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ / ബില്ലവ / തിയ്യ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നു.
ജനുവരി 20 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ വച്ച് അഭിമുഖം നടക്കും. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ ടി സി / എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ രേഖകളും പകര്‍പ്പുകളും ഹാജരാക്കണം .ഫോണ്‍: 0479 – 2953150 , 2452210