എൻ എം വിജയൻ്റെ ആത്മഹത്യ: കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം

At Malayalam
1 Min Read

വയനാട് ഡി സി സി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയിൽ ഉൾപ്പെട്ടു എന്നു പറയപ്പെടുന്ന കോൺ​ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. ഐ സി ബാലകൃഷ്ണൻ എം എൽ എ, ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെ കെ ​ഗോപിനാഥൻ എന്നിവർക്കാണ് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

എൻ എം വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസം വാദം പൂർത്തിയായ കേസിലാണ് വിധി പ്രസ്താവം. എൻ എം വിജയൻ പാർട്ടിക്കു വേണ്ടിയാണ് പണം വാങ്ങിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പൊലിസ് കണ്ടെത്തിയ കത്തുകൾ മരണക്കുറിപ്പായി പരിഗണിക്കണമെന്നും പ്രൊസിക്യൂഷൻ വാദിച്ചു. കത്ത് എൻ എം വിജയന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

Share This Article
Leave a comment