വൈക്കത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൊല്ലന്താനം സ്വദേശി മേരി(75) പൊള്ളലേറ്റ് മരിച്ചു. മേരിക്ക് ചെവികേൾക്കാനും സംസാരിക്കാനും കഴിയില്ല. തീയും പുകയും ഉയരുന്നത് കണ്ട് അയൽ വീട്ടുകാർ എത്തുമ്പോഴേക്കും മേരി വെന്തു മരിച്ചിരുന്നു.
വൈക്കം പൊലീസും ഫയർഫോഴ്സും എത്തിയാണ് തീ മുഴുവനായും അണച്ചത്. അടുപ്പിൽ നിന്ന് തീ പടർന്നതാകാമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11മണിയോടെയായിരുന്നു വീടിന് തീ പിടിച്ചത്. മേരിയുടെ മൃതദേഹം വൈക്കം ആശുപത്രിയിലേക്ക് മാറ്റി.