ഗോപൻ സ്വാമി സമാധിയിൽ വ്യക്തതയ്ക്ക് കാത്തിരുന്നേ മതിയാകൂ

At Malayalam
1 Min Read

നെയ്യാറ്റിൻകരയിലെ വിവാദമായ ​ഗോപൻ സ്വാമിയുടെ മരണത്തെപ്പറ്റി കൂടുതൽ വ്യക്തത വരണമെങ്കിൽ നിർണായകമായ മൂന്നു പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കേണ്ട ഉണ്ടെന്ന് ‍ഡോക്ടർമാരുടെ ഡോക്ടർ അറിയിച്ചു. സമാധിയായി എന്ന് മക്കളും ബന്ധുക്കളും പറയുന്ന സ്ഥലത്തു വച്ച് ഗോപൻ്റെ ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. അത്തരത്തിൽ ഭസ്മം ശ്വാസകോശത്തിനുള്ളിൽ പോയിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടൽ ഉണ്ടാക്കുന്നതിന് കാരണമാകും. ഇതിന്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചോ എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

മറ്റൊന്ന് ഗോപൻ്റെ തലയിൽ കരുവാളിച്ച പാടുകൾ കാണുന്നുണ്ട്. മൃതദേഹം ജീർണിച്ച അവസ്ഥയിൽ ആയതിനാൽ ഈ പാടുകൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടർ പറയുന്നു. ഇതിൽ വ്യക്തത വരാനായി ഹിസ്‌റ്റോ പത്തൊളജിയുടെ ഫലം കൂടി ലഭ്യമാകേണ്ടതുണ്ട്. കൂടാതെ വിഷാംശം എന്തെങ്കിലും ഉള്ളിൽ പോയിട്ടുണ്ടോ എന്നു കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം കൂടി കിട്ടണം. ഇത്തരത്തിലുള്ള പരിശോധനാ ഫലങ്ങൾ എല്ലാം കിട്ടിയ ശേഷം മാത്രമേ ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമാണോ അസ്വാഭിവകമാണോ എന്ന് വ്യക്തതയോടെ പറയാനാകൂ. മരണസമയം കൃത്യമായി അറിയണമെങ്കിലും രാസപരിശോധന ഫലം കിട്ടിയേ മതിയാകൂ. രാസപരിശോധന ഫലം കിട്ടാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നും ഡോക്ടർ പറഞ്ഞു.

പുലർച്ചെയാണ് ​ഗോപൻ സ്വാമിയുടെ സമാധിയിലെ സ്ലാബ് തുറന്ന് ​മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ തന്നെ സൂക്ഷിക്കും. നാളെ വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഒന്നും കാണാനില്ലെന്ന് ഫോറൻസിക് സംഘം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹം എത്തിയാണ് ​ഗോപൻ സ്വാമിയുടെ സമാധി എന്ന് മക്കൾ പറയുന്ന സ്ഥലം തുറന്ന് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇടഞ്ഞു നിന്ന മക്കളോ ബന്ധുക്കളോ ഒന്നും എതിർപ്പുമായി ഇന്ന് രംഗത്തു വന്നിരുന്നില്ല

Share This Article
Leave a comment