തിരുവനന്തപുരം പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷനു സമീപം വാട്ടർ അതോറിറ്റിയുടെ 700 എം എം വ്യാസമുള്ള പൈപ്പ്‌ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി ജനുവരി 16 (വ്യാഴം) രാവിലെ 8 മണി മുതൽ ജനുവരി 18 (ശനി) രാവിലെ 8 മണി വരെ നടക്കും.
അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ വരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും തമ്പാനൂർ, പാൽക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്‌താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.