ഹണി കേസിൽ മുൻകൂർ ജാമ്യത്തിന് രാഹുൽ ഈശ്വർ

At Malayalam
1 Min Read

ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള കേസിൽ ബോബിയെ പിന്തുണച്ചെത്തിയ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സാമൂഹിക മാധ്യമത്തിൽ ഹണിയെ ആക്ഷേപിച്ചും ബോബിയെ പിന്തുണച്ചും രാഹുൽ എഴുതിയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ച് ഹണിക്കെതിരെ സൈബറിടത്തിൽ അതിരൂക്ഷമായ ആക്രമണം ഉണ്ടായിരുന്നു. ഇത് സംഘടിതമായ ഗൂഢാലോചനയാണെന്നും പൊതുബോധം തനിക്കെതിരെ തിരിച്ചുവിടാനുള്ള നീക്കമാണെന്നും രാഹുൽ ഈശ്വറാണ് അതിനു പിന്നിലെന്നും കാണിച്ച് ഹണി പൊലിസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നിലവിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.

ഹണി റോസിൻ്റെ വസ്ത്രതാരണത്തെ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ രാഹുൽ വിമർശിച്ചിരുന്നു. രാഹുൽ എഫ് ബിയിൽ ഹണിക്കെതിരെയിട്ട പോസ്റ്റും പകർപ്പുകളുമടക്കമാണ് പരാതിനൽകിയത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രമേ പൊലിസ് കേസ് രജിസ്റ്റർ ചെയ്യൂ എന്നാണ് അറിയുന്നത്. കൊച്ചി സിറ്റി പൊലിസിലാണ് ഹണി റോസ് പരാതി നൽകിയിരിക്കുന്നത്.

Share This Article
Leave a comment