അർജൻ്റീനയുടെ സൂപ്പർ ഫുട്ബോൾ താരം ലയണൽ മെസി കേരളത്തിൽ വരുന്നു. വരുമെന്നു മാത്രമല്ല, ഫുട്ബോൾ മത്സരത്തിനിറങ്ങും, ആരാധകരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. സംസ്ഥാന കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ഇക്കാര്യത്തിൽ ഉറപ്പു പറയുന്നു. വരുന്ന ഒക്ടോബർ 25 ന് കേരളത്തിലെത്തുന്ന മെസി നവംബർ ഏഴുവരെ ഇവിടെ തന്നെയുണ്ടാകും.
2024 നവംബറിൽ മെസിയെ കേരളത്തിൽ കൊണ്ടു വരുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നെങ്കിലും അന്ന് അത് സാധിച്ചിരുന്നില്ല. ഖത്തറിൽ നടന്ന ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് മെസിയെ കൊണ്ടു വരാൻ വീണ്ടും ശ്രമം തുടങ്ങിയത്. അത് വിജയിച്ചു എന്നാണ് മന്ത്രി ഇപ്പോൾ അറിയിച്ചത്.