‘ സ്വാമി സമാധി ‘ യിൽ തലപുകഞ്ഞ് നെയ്യാറ്റിൻകര പൊലീസ്

At Malayalam
1 Min Read

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ‘സ്വാമി സമാധി’ കഥയുടെ പൊരുളന്വേഷിക്കാൻ പൊലിസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു. കുഴിയിലറങ്ങി സ്വയംസമാധിയായി എന്നു പറയപ്പെടുന്ന ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ വ്യാഴാഴ്ച വരെ കിടപ്പിലായിരുന്നതായി ഒരാൾ പറഞ്ഞു. ഗോപൻ സ്വാമിയുടെ ബന്ധുവും നാട്ടുകാരനുമായ ഇയാൾ വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി ഗോപൻ സ്വാമിയെ കണ്ടിരുന്നതായും പൊലിസിനു മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന നാട്ടുകാർ ഗോപൻ സ്വാമി സമാധിയിരിക്കുന്നു എന്നു പറയുന്ന സ്ഥലത്തെ സ്ലാബ് ഇളക്കി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം എന്നാവശ്യപ്പെടുകയാണ്. ഈ ആവശ്യം ഉന്നയിച്ച് പൊലിസ് , ജില്ലാകളക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. കളക്ടറുടെ നിർദേശാനുസരണം ഇനി അനന്തര നടപടികളിലേക്ക് കടക്കും എന്നാണ് പൊലിസ് പറയുന്നത്.

Share This Article
Leave a comment