ജീവനക്കാര്‍ ഞായറാഴ്ച ഉള്‍പ്പെടെ ആഴ്ചയിൽ 90 മണിക്കൂര്‍ ജോലിയെടുക്കണമെന്ന് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്‍. ജീവനക്കാരുമായുള്ള യോഗത്തിൽ നടത്തിയ പരാമര്‍ശത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു.
” നിങ്ങളെ ഞായാറാഴ്ചയും പണിയെടുപ്പിക്കാനാകാത്തതിൽ ദുഃഖമുണ്ട്. എന്തിനാണ് നിങ്ങള്‍ ഞായറാഴ്ച അവധിയെടുത്ത് വീട്ടിലിരിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് എത്രനേരം മുഖത്തോട് മുഖം നോക്കിയിരിക്കാനാകും. നിങ്ങള്‍ക്ക് ലോകത്ത് ഒന്നാമത് എത്തണമെങ്കില്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം’.
ഇന്ത്യന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ നിലപാട് ഏറെ വിമര്‍ശം നേരിട്ടിരുന്നു. ജൂലായില്‍ ഏര്‍ണസ്റ്റ് ആന്‍ഡ് യങിലെ 26കാരി ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മരിച്ച സംഭവം മാനസികാരോഗ്യവും തൊഴില്‍ ജീവിതവും എത്രത്തോളം പ്രധാനമാണെന്ന ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.