ട്രംപിനെ തോൽപ്പിക്കാൻ തനിക്കാകുമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ നാലുവർഷം കൂടി ഓവൽ ഓഫീസിൽ തുടരാൻ തനിക്ക് ശേഷിയുണ്ടാകുമോ എന്ന കാര്യത്തിൽ 82കാരനായ ബൈഡൻ സംശയം പ്രകടിപ്പിച്ചു.
സർവേ ഫലങ്ങളിൽ ട്രംപിനെക്കാൾ ബൈഡൻ ഏറെ പിന്നിലായതിനെ തുടർന്നാണ് ബൈഡനെ പിന്‍വലിച്ച് ഡെമോക്രാറ്റുകൾ കമല ഹാരിസിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്.