തനിയ്ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹണി റോസിൻ്റെ പരാതിയിലെടുത്ത കേസിൽ ഇന്നലെ റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ജാമ്യം തേടി വീണ്ടും കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ ഇന്നോ നാളെയോ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് തീരുമാനം.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയത്. തുടർന്ന് ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ബുധനാഴ്ചയായിരുന്നു, ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.